---
title: "വെട്ടി കൊലപ്പെടുത്തിയ ശേഷം കത്തിച്ചു? യുവാവ് മരിച്ച നിലയിൽ"
english_title: "Was the young man murdered and then burned to death?"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318917/Was the young man murdered and then burned to death?"
published_at: "2025-10-05T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e2848f9fc1c_1000352487.png"
keywords: []
---

# വെട്ടി കൊലപ്പെടുത്തിയ ശേഷം കത്തിച്ചു? യുവാവ് മരിച്ച നിലയിൽ

> **Lead Summary:** തൃശൂർ: തൃശൂർ കുന്നംകുളം ചൊവന്നൂരിൽ യുവാവിനെ മരിച്ചു നിലയിൽ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വനൂർ റേഷൻ കടയ്ക്ക് സമീപത്തെ വാടക ക്വാട്ടേഴ്‌സിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

## Article Content

തൃശൂർ: തൃശൂർ കുന്നംകുളം ചൊവന്നൂരിൽ യുവാവിനെ മരിച്ചു നിലയിൽ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വനൂർ റേഷൻ കടയ്ക്ക് സമീപത്തെ വാടക ക്വാട്ടേഴ്‌സിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. വെട്ടി കൊലപ്പെടുത്തിയ ശേഷം കത്തിച്ച നിലയിലായിരുന്നു മൃതദേഹം. ചൊവ്വന്നൂർ സ്വദേശി സണ്ണി താമസിക്കുന്ന ക്വാട്ടേഴ്‌സിലായിരുന്നു സംഭവം. വീട് പുറത്ത നിന്ന് പൂട്ടിയ നിലയിലായിരുന്നു.

രണ്ട് കൊലക്കേസുകളിലെ പ്രതിയാണ് ചൊവ്വന്നൂർ സ്വദേശിയായ സണ്ണി. ഒരു കൊല കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയെയും, ബന്ധുവിനെയും ആണ് നേരത്തെ കൊലപ്പെടുത്തിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318917/Was the young man murdered and then burned to death?)